കീഴ്പള്ളിയില്‍ കാട്ടാനയിറങ്ങി; കാര്‍ഷികവിളകള്‍ക്ക് നാശം
ഇരിട്ടി: കീഴ്പള്ളി വട്ടപ്പറമ്ബില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടാനകള്‍ കാര്‍ഷികവിളകള്‍ വ്യാപകമായി നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ഇറങ്ങിയ കാട്ടാനകളാണ് വീട്ടുപറമ്ബിലും വീടുകളോട് ചേര്‍ന്ന കൃഷിയിടങ്ങളിലും നാശംവിതച്ചത്. വട്ടപ്പറമ്ബിലെ സ്രാമ്ബിക്കല്‍ ജോറി ജോസഫ്, സ്രാമ്ബിക്കല്‍ ജോളി ജോസഫ് എന്നിവരുടെ നാലുവര്‍ഷം പ്രായമായ പതിനഞ്ചില്‍പ്പരം തെങ്ങിന്‍തൈകള്‍, അന്‍പതോളം കുലച്ച വാഴകള്‍ എന്നിവ ആനകള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിലും മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി വ്യാപക നാശം വരുത്തിയിരുന്നു.


0 Comments