വലയ സൂര്യഗ്രഹണം കാണാനാകുന്ന പ്രദേശങ്ങള്‍. ആകാശം മേഘാവൃതമായേക്കും. മഴ സാധ്യതയും


ക്രിസ്മസിന് പിറ്റേന്ന്  വീണ്ടും പൂര്‍ണ വലയ സൂര്യഗ്രഹണം നടക്കുകയാണ്. ഇന്ത്യയില്‍ തമിഴ്‌നട്ടിലും കേരളത്തിലുമാണ് ഗ്രഹണം പൂര്‍ണതോതില്‍ കാണാനാകുക. സൗദിയില്‍ നിന്ന് തുടങ്ങുന്ന ഗ്രഹണം ബ്ഹ്‌റൈന്‍, ഖത്തര്‍, യു.എ.ഇ പ്രദേശങ്ങളില്‍ ദൃശ്യമാകും. ദുബൈയലും ഒമാനിലും ഗ്രഹണം ദൃശ്യമാകും. തുടര്‍ന്ന് അറബി്ക്കടലിലൂടെ ഇന്ത്യയിലേക്കും തുടര്‍ന്ന് ശ്രീലങ്ക വഴി ഇന്തോനേഷ്യ, മലേഷ്യ വഴി കടലിലേക്ക് പ്രവേശിക്കുകയും ചെയ്യും.

കേരളത്തില്‍ കാസര്‍കോട്, ക്ണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, ഈറോഡ്, പുതുക്കോട്ടെ, ദിണ്ഡുക്കല്‍ ജില്ലകളും പൂര്‍ണതോതില്‍ വലയ ഗ്രഹണം കാണാനാകും. ഇതോടൊപ്പം കര്‍ണാകടയിലെ ഉള്ളാള്‍, മംഗലാപുരം എന്നിവിടങ്ങളിലും പൂര്‍ണതോതില്‍ ഗ്രഹണം കാണാം.

◾കേരളത്തില്‍ പൂര്‍ണ ഗ്രഹണം പ്രതീക്ഷിക്കുന്നത്

▪️ഗ്രഹണ ദൈര്‍ഘ്യം- 3 മണിക്കൂര്‍ 03 മിനുട്ട് 36 സെക്കന്റ്
26 ഡിസംബര്‍ രാവിലെ 08:05 ന് തുടങ്ങി 09: 28 ന് പൂര്‍ണതോതിലും കാണാനാകും. 11:09 വരെ ഗ്രഹണം നീണ്ടു നില്‍ക്കും.

#കാസർകോട്_ജില്ലയിലെ കുമ്പള, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍,
#കണ്ണൂർ_ജില്ലയിലെ നടുവില്‍, തളിപറമ്പ്, പയ്യാവൂര്‍, കരിങ്കല്ലകുഴി, ഇരിട്ടി, മട്ടന്നൂര്‍, കണ്ണൂര്‍, കൂത്തുപറമ്പ്, തലശ്ശേരി,
കേന്ദ്രഭരണ പ്രദേശമായ മാഹി,
#വയനാട്_ജില്ലയിലെ കല്‍പറ്റ, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി,
#കോഴിക്കോട്_ജില്ലയിലെ വടകര, കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, തൊട്ടില്‍പാലം, ചക്കിട്ടപാറ, നടുവണ്ണൂര്‍, അത്തോളി, കക്കയം, പൂനൂര്‍, താമരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി, കൂടത്തായി, കുന്ദമംഗലം, മുക്കം, മാവൂര്‍, കോഴിക്കോട്, പന്തീരങ്കാവ്, പെരുമണ്ണ, രാമനാട്ടുകര.
#മലപ്പുറം_ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ,
#പാലക്കാട്_ജില്ലയിലെ മണ്ണാര്‍ക്കാട്, പാലക്കാട്, ചിറ്റൂര്‍, വാളയാര്‍.

◾ഭാഗികമായി ദൃശ്യമാകുന്നത്.

ഇവിടെ 3 മണിക്കൂറും 4 മിനുട്ടും 31 സെക്കന്റുമാണ് ഗ്രഹണം. രാവിലെ 08: 06 ന് തുടങ്ങി 09:29 ന് പൂര്‍ണതോതില്‍ എത്തും. 11: 10 വരെ ഗ്രഹണം നീണ്ടു നില്‍ക്കും.

തേഞ്ഞിപ്പലം, കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി, പട്ടാമ്പി, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി,  ചാവക്കാട്, തൃശൂര്‍, തൃപ്രയാര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, അങ്കമാലി, നോര്‍ത്ത് പറവൂര്‍, കളമശ്ശേരി, പെരുമ്പാവൂര്‍, കോതമംഗലം, മുവ്വാറ്റുപുഴ, തൃപ്പൂണിത്തുറ, തൊടുപുഴ, കുമളി, മൂന്നാര്‍, ചേര്‍ത്തല, പാലാ, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, കോട്ടയം, കറുകച്ചാല്‍,

ആലപ്പുഴ മുതല്‍ തെക്കോട്ട് ഗ്രഹണ പരിധിയിലാകുമെങ്കിലും മേല്‍പറഞ്ഞപ്രദേശങ്ങളുടെയത്ര ദൃശ്യമാകില്ല.

◾ആകാശം മേഘാവൃതമാകും

26 ന് രാവിലെ എട്ടു മുതല്‍ 10 വരെ പൂര്‍ണ ഗ്രഹണം പ്രതീക്ഷിക്കുന്ന ജില്ലകളില്‍ മേഘാവൃത സാധ്യത. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ രാവിലെ ആകാശത്ത് 60 മുതല്‍ 90 ശതമാനം മേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് #കേരള_വെതറിലെ നിരീക്ഷകര്‍ പറയുന്നു. കണ്ണൂര്‍ മുതല്‍ വടകര വരെ മൂടിക്കെട്ടിയ കാലാവസ്ഥയ്ക്കാണ് സാധ്യത. ഗ്രഹണം കാണാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയ ചെറുവത്തൂരിലും ആകാശം 50 ശതമാനം മുതല്‍ 60 ശതമാനം  മേഘാവൃതമായേക്കും. ഈപ്രദേശങ്ങളില്‍ മഴസാധ്യതയുമുണ്ട്. ഞങ്ങളുടെ നിഗമനത്തില്‍ പാലക്കാട് ജില്ലയിലാകും ഏറ്റവും നന്നായി ഗ്രഹണം പൂര്‍ണതോതില്‍ കാണാനാകുക.