വീട്ടുവളപ്പിൽ വാറ്റുചാരായവും വാഷും സൂക്ഷിച്ച മധ്യവയസ്കനെ പേരാവൂർ എക്സൈസ് കസ്റ്റഡിയിലെടുത്തു
കേളകം: ക്രിസ്മസ് - ന്യൂ ഇയർ സ്പെഷൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ വീട്ടുവളപ്പിൽ വാറ്റുചാരായവും വാഷും സൂക്ഷിച്ച മധ്യവയസ്ക്കൻ പിടിയിലായി.
കേളകം വെണ്ടേക്കുംചാൽ പീടിയേക്കൽപടി സ്വദേശി ടോമി എന്ന തോമസ് (വയസ്: 55/2019) ആണ് പിടിയിലായത്.
ബഹു: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും പിടികൂടിയത്. ഇയാൾ താമസിച്ചു വരുന്ന വീടിന്റെ പിൻവശത്തു നിന്ന് 35 ലിറ്റർ വാഷും വില്പനക്കായി സൂക്ഷിച്ച അഞ്ചു ലിറ്റർ ചാരായവും കണ്ടെടുത്തു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് മലയോര മേഖലയിൽ ചാരായമൊഴുക്കാനുള്ള നീക്കത്തിനാണ് എക്സൈസ് തടയിട്ടത്.
എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, എൻ.സി.വിഷ്ണു എന്നിവർ പങ്കെടുത്തു.
0 Comments