ചാരായവും വാഷും വീട്ടുപറമ്പിൽ സൂക്ഷിച്ച സഹോദരങ്ങൾ നാടൻ തോക്കും വെടിയുണ്ടകളുമായി എക്സൈസ് പിടിയിലായി
120 ലിറ്റർ വാഷും 10ലിറ്റർ വാറ്റ്ചാരായവും വീട്ടുപറമ്പിലെ മുളങ്കൂട്ടത്തിൽ സൂക്ഷിച്ച സഹോദരങ്ങൾ നാടൻ തോക്കും 21 വെടിയുണ്ടകളും സഹിതം പേരാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കണിച്ചാർ കാടന്മല സ്വദേശി മരാടി വീട്ടിൽ എം.കെ.സുരേഷ് (വയസ്: 61/2019) സഹോദരൻ എം.കെ.രാജൻ (വയസ്:48/2019) എന്നിവരാണ് എക്സൈസ് പിടിയിലായത്.
ബഹു:എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കൊളക്കാട്, ഏലപ്പീടിക, വെള്ളൂന്നി ഭാഗങ്ങളിൽ ലഹരി ഒഴുക്കുന്നതിന് നടത്തിയ ശ്രമത്തിനാണ് എക്സൈസ് തടയിട്ടത്. പിടിച്ചെടുത്ത തോക്കും തിരകളും കേളകം പോലീസിന് കൈമാറി. പ്രതികളെ കൂത്തുപറമ്പ് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കി.
ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിലാണ് ഇവരെ പിടികൂടിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, എൻ.സി.വിഷ്ണു, എ.എം.ബിനീഷ് എക്സൈസ് ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു
0 Comments