മൊബൈല്‍ ഫോണ്‍ സര്‍വീസിങ്  സൗജന്യ പരിശീലനം

റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് മൊബൈല്‍ ഫോണ്‍ സര്‍വീസിങ്  സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. ജനുവരി 16  ന്    ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ സൗജന്യ താമസ സൗകര്യവും ഭക്ഷണവും ലഭിക്കും.   താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍   പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിഷയത്തിലുള്ള മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്, കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജനുവരി  ആറിനകം അപേക്ഷ സമര്‍പ്പിക്കണം. ബി പി ല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന. ഫോണ്‍: 0460 2226573, 9747439611, 9961336326, 8301995433, 8547682411, 8547325448.