നാളത്തെ കേരളം ലഹരിവിരുദ്ധ നവകേരളം: കൊട്ടിയൂർ ഐജെഎം ഹൈസ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് പുനഃസംഘാടനവും സിഡി പ്രദർശനവും നടത്തി

നാളത്തെ കേരളം ലഹരിമുക്ത നവകേരളം: 90 ദിന തീവ്രയത്ന പരിപാടിയുടെ ഭാഗമായി കൊട്ടിയൂർ ഐജെഎം ഹൈസ്കൂൾ ലഹരിവിരുദ്ധ ക്ലബ്ബ് പുനഃസംഘാടനവും ഹ്രസ്വചിത്ര പ്രദർശനവും നടത്തി.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡന്റ് തങ്കച്ചൻ കല്ലടയിൽ അധ്യക്ഷത വഹിച്ചു.  ലഹരിവിരുദ്ധ ക്ലബ്ബ് പുനഃസംഘാടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ ടി.ടി.സണ്ണി ലഹരിവിരുദ്ധ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.

 എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ വിമുക്തി സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ പി.എസ്.ശിവദാസൻ ബോധവൽകരണ ക്ലാസെടുത്തു. സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റോയ് ജോൺ, ക്ലബ്ബ് അംഗം എയ്ഞ്ചൽ തെരേസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലഹരിവിരുദ്ധ ഹ്രസ്വചിത്രം 'അമ്മമാർ കരയുകയാണ്' പ്രദർശിപ്പിച്ചു.

ചടങ്ങിൽ വച്ച്, ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ എക്സൈസ് വകുപ്പും മലബാർ ക്യാൻസർ സെന്ററും സംയുക്തമായി തലശ്ശേരിയിൽ സംഘടിപ്പിച്ച മത്സര പരിപാടികളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അധ്യാപകരായ സുനീഷ് പി.തോമസ്, ജിജി ആന്റണി എന്നിവർ നേതൃത്വം നൽകി.