സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും ഡിസംബർ 8ന്
ലയൺസ് ക്ലബ്ബ് കേളകം, കണ്ണൂർ അശോക ഹോസ്‌പിറ്റൽ, നേത്രജ്യോതി ഐ ഹോസ്പിറ്റൽ തളിപ്പറമ്പ്, അച്ചൂസ് ഐ കെയർ കേളകം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2019 ഡിസംബർ 8 ഞായറാഴ്ച രാവിലെ 9 മണിമുതൽ 1 മണിവരെ കേളകം അച്ചൂസ് ഐ കെയറിന് സമീപം വെച്ച് സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും സംഘടിപ്പിക്കുന്നു. കണ്ണൂർ അശോക, തളിപ്പറമ്പ് നേത്രജ്യോതി ഐ ഹോസ്പിറ്റലിലെ പ്രശസ്ത് നേത്രരോഗവിദക്തൻ ഡോ.അരവിന്ദ് ബട്ട് (MBBS,MS,DNB(OPH),FGO,FICO (UK) ക്യാമ്പിന് നേതൃത്വം നൽകും . കേളകം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ലയൺ അജു സി.കെയുടെ അധ്യക്ഷതയിൽ പി.എം.ജെ.എഫ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ലയൺ കാണി പ്രകാശൻ ഉദ്ഘാടനം ചെയ്യും. ലയൺ ജെറിൽ ജോർജ് ,ലയൺ ചന്ദ്രൻ മാസ്റ്റർ ,ലയൺ മാത്യു കെ സി ,സാജു വാകാനിപ്പുഴ ,സുനിൽ കുമാർ കെ ,ലയൺ ഡോ വിശ്വനാഥൻ എന്നിവർ പങ്കെടുക്കും
0 Comments