ഇരിട്ടി ഉപജില്ലയിലെ മികച്ച പിടിഎ ആയി തിരഞ്ഞെടുക്കപ്പെട്ട കൊളക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ പിടിഎ ക്ക് പൊതുജനങ്ങളുടെ അനുമോദനം

കൊളക്കാട്: ഇരിട്ടി ഉപജില്ലയിലെ മികച്ച പിടിഎ അയി തിരഞ്ഞെടുക്കപ്പെട്ട കൊളക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ പിടിഎ ക്ക് പൊതുജനങ്ങളുടെ അനുമോദനം നല്കി. സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. പോള്‍ വള്ളോപ്പള്ളി അധ്യക്ഷനായിരുന്നു. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിന്‍മാണി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപിക ജാന്‍സി തോമസ്, പഞ്ചായത്ത് അംഗം മേരികുട്ടി കാപ്പിയില്‍, ക്രീസ്റ്റീന സിബി, കെ.ജി ജെയിംസ് കെ ജി, പിടിഎ പ്രസിഡന്റ് സന്തോഷ് പെരേപ്പാടന്‍, റീന ചെറിയാന്‍ തുടങ്ങിയവര്‍ സംസാരിച്ചു