പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ്; അഞ്ചുദിവസത്തിനിടെ പിടിവീണത് 164 പേര്‍ക്ക്
തലശ്ശേരി: ഇരുചക്രവാഹനത്തില്‍ പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ അഞ്ചുദിവസത്തിനിടെ ജില്ലയില്‍ പിടിവീണത് 164 പേര്‍ക്ക്. മോട്ടോര്‍വാഹനവകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മാത്രം നടപടിയെടുത്തതാണ് ഇത്രയും പേര്‍ക്ക്.
ഡിസംബര്‍ ഒന്നുമുതല്‍ പിറകിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നടപ്പാക്കിയെങ്കിലും ആദ്യത്തെ രണ്ടുദിവസം നടപടി കര്‍ശനമാക്കിയിരുന്നില്ല. ഉപദേശിച്ച് വിടലായിരുന്നു കാര്യമായും ചെയ്തിരുന്നത്. ഇരുചക്രവാഹനങ്ങളില്‍ പിറകില്‍ യാത്രചെയ്യുന്നവരില്‍ ഹെല്‍മെറ്റ് ഇടാത്തതിന് വ്യാഴാഴ്ച വരെ ഓരോ ദിവസവും നടപടി നേരിട്ടവരുടെ എണ്ണം-ഡിസംബര്‍ ഒന്ന്-12, രണ്ട്-16, മൂന്ന്-49, നാല്-56, അഞ്ച്-31.
ഇരുചക്രവാഹനം ഓടിക്കുന്നവരില്‍ ഹെല്‍മെറ്റ് ഇടാത്ത 83 പേര്‍ക്കെതിരായും അഞ്ചുദിവസത്തിനിടെ നടപടിയുണ്ടായി. സീറ്റ് ബെല്‍റ്റിടാതെ വാഹനം ഓടിച്ചവര്‍-13, സീറ്റ് ബെല്‍റ്റിടാതെ വാഹനത്തിലുള്ള മറ്റുയാത്രക്കാര്‍-24 എന്നിവര്‍ക്കെതിരെയും നടപടിയെടുത്തു. എല്ലാ വിഭാഗത്തിലുമായി ആകെ 284 പേര്‍ക്കെതിരെയായിരുന്നു നടപടി. പിഴയീടാക്കിയത് 1.42 ലക്ഷം രൂപയും.


0 Comments