നരിതൂക്കില്‍ ജ്വല്ലേഴ്സ് ഗ്രീന്‍ പേരാവൂര്‍ മാരത്തോണ്‍ ഡിസംബർ 22ന്
പേരാവൂര്‍: രാവിലെ 6 മണിക്ക് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും, സണ്ണി ജോസഫ് എം എൽ എ, 2019 ലെ ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ മുഹമ്മദ് അനസ് എന്നിവര്‍ ചേര്‍ന്ന് മാരത്തോണ്‍ ഫ്ളാഗ് ഓഫ് ചെയ്യുമെന്നും ഭാരവാഹികള്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു.മത്സരാര്‍ത്ഥികള്‍ക്കുള്ള ടീ ഷര്‍ട്ടും ചെസ് നമ്പറും അടങ്ങുന്ന കിറ്റ് 20ന് 5മണിമുതല്‍ വിതരണം ആരംഭിക്കും.21ന് രാവിലെ 10 മണിമുതല്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും നരിതൂക്കില്‍ ജ്വല്ലേഴ്സിനൊപ്പം ഗുഡ് എര്‍ത്ത് ബാംഗ്ലൂരും സഹ പ്രായോജകരാണ് .3.5 കി മി റണ്ണിന് പുറമെ ഫണ്‍ ആന്റ് ഫാമിലി റണ്ണും നടക്കുo.സൂമ്പ ഡാന്‍സേഴ്സിന്റെ നേതൃത്വത്തില്‍ 5.30ന് വാമിംഗ് അപ് സെക്ഷന്‍ ആരംഭിക്കും.മത്സരാര്‍ത്ഥികള്‍ 50.30ന് മുമ്പായി എത്തിച്ചേരണമെന്നും മത്സരത്തില്‍ 1700ല്‍ പരം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും,സമ്മാനദാന ചടങ്ങില്‍ ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് മുഹമ്മദ് അനസിന് സമ്മാനിക്കുമെന്നും ഭാരവാഹികളായ കെ എം ബഷീര്‍,റെയ്സ് ഡയറക്ടര്‍ മൈക്കിള്‍ കെ,നരിതൂക്കില്‍ ജ്വല്ലേഴ്സ് എം ഡി ഷിനോജ് നരിതൂക്കില്‍ ,ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്‍ ഭാരവാഹി ബൈജു ജോര്‍ജ്,യൂത്ത് ചേംബര്‍ പ്രതിനിധി പ്രദീപന്‍ പുത്തലത്ത് എന്നിവര്‍ പേരാവൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
0 Comments