സ്റ്റേഡിയം നിര്‍മാണം: വളള്യാട് വയലില്‍ പഴശ്ശി ജലസേചനവിഭാഗം ഉന്നതതലസംഘം പരിശോധന നടത്തി
ഇരിട്ടി: പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള വള്ള്യാട് വയലില്‍ ആധുനിക സ്റ്റേഡിയം നിര്‍മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന ആവശ്യം ശക്തമാകവേ ജലസേചനവിഭാഗം ഉന്നതതല സംഘം ഇവിടെ പരിശോധന നടത്തി. സ്ഥലം സ്റ്റേഡിയത്തിനായി വിട്ടുതരണമെന്ന് കാണിച്ച് നഗസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ മാസങ്ങള്‍ക്ക് മുന്‍പ് ജല വിഭവ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ജലസേചന വിഭാഗം ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം പഴശ്ശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ രവീന്ദ്രന്‍, ഓവര്‍സീയര്‍ മനോജ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വള്ള്യാട് വയലില്‍ വിശദമായ പരിശോധനനടത്തിയത്.
അഞ്ച് ഏക്കറോളം വരുന്ന പുല്ലുനിറഞ്ഞ മൈതാനമാണ് വള്ള്യാട്ടേത്. നിരവധി കലാ കായിക മത്സരങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും വേദിയായ മൈതാനം ശാസ്ത്രീയമായി വികസിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. പഴശ്ശി ജലസേചന വിഭാഗത്തിന്റെ അധീനതയിലുള്ള പ്രദേശമാണെങ്കിലും റിസര്‍വോയര്‍ അതിന്റെ പരമാവധി സംഭരണശേഷി കൈവരിച്ച സമയത്തുപോലും മൈതാനത്ത് വെള്ളം കയറിയിട്ടില്ല. കഴിഞ്ഞ രണ്ട് പ്രളയത്തിലും പദ്ധതിപ്രദേശം നിറഞ്ഞു കവിഞ്ഞപ്പോഴും മൈതാനത്ത് വെള്ളം കയറിയിട്ടില്ലെന്നതും ആനകൂല ഘടകമാണ്.
പ്രകൃതിദത്തമായി രൂപംകൊണ്ട മൈതാനമായതിനാല്‍ കാര്യമയ ചെലവുകള്‍ ഇല്ലാതെതന്നെ ശാസ്ത്രീയമായി വികസിപ്പിക്കാനും കഴിയും. ഇപ്പോള്‍ അധികൃതരുടെ കാര്യമായ പരിശോധനകളും മറ്റും ഇല്ലാത്തതിനാല്‍ മൈതാനം ചിലര്‍ കൈയേറുന്നുണ്ട്. ഇതില്ലാതാക്കാനും സ്റ്റേഡിയമായി മാറ്റുന്നതിലൂടെ സാധിക്കും. മൈതാനത്തിന്റെ ഉടമാവകാശം ജലസേചന വിഭാഗത്തില്‍ തന്നെ നിലനിര്‍ത്തി സ്റ്റേഡിയം നിര്‍മിക്കാന്‍ വിട്ടുകൊടുത്താല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍, വൈസ് ചെയര്‍പേഴ്സണ്‍ കെ.സരസ്വതി വാര്‍ഡ് അംഗങ്ങള്‍ പ്രദേശത്തെ കായികപ്രേമികള്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
മാടത്തിയില്‍ വെള്ളം കയറിയത് വള്ള്യാടിന് പ്രതീക്ഷ
നിലവില്‍ പായം പഞ്ചായത്തിലെ മാടത്തിയില്‍ സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള അഞ്ച് ഏക്കറാണ് സ്റ്റേഡിയത്തിന് വിട്ടുകൊടുക്കാന്‍ ഉത്തരവായിട്ടുള്ളത്. ചതുപ്പുനിലം മണ്ണിട്ടുനികത്തി വേണം ഇവിടെ സ്റ്റേഡിയം നിര്‍മിക്കാന്‍. ആയിരക്കണക്കിന് ലോഡ് മണ്ണും നികത്താനായി ഉപയോഗിക്കണം.
പഴശ്ശി പദ്ധതിയില്‍ എഫ്.ആര്‍.എല്‍. ലെവലില്‍ വെള്ളം ഉയരുന്നതിന് മുന്‍പുതന്നെ ഇപ്പോള്‍ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്ത് വെള്ളം കയറി. ശുദ്ധജല ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ ഭാവിയില്‍ പദ്ധതിയില്‍ കുടിവെള്ളത്തിനായി പരമാവധി വെള്ളം ശേഖരിക്കാന്‍ തീരുമാനിച്ചാല്‍ സ്റ്റേഡിയം പ്രദേശം മുഴുവനായും മുങ്ങും. പഴശ്ശി സാഗര്‍ മിനി ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാകുന്നതോടെ മഴക്കാലത്തും പദ്ധതിയില്‍ വെള്ളം സംഭരിക്കും. കഴിഞ്ഞ രണ്ട് പ്രളയത്തിലും വെള്ളംകയറിയ പ്രദേശമാണ് ജലസേചന വിഭാഗം സ്റ്റേഡിയത്തിനായി വിട്ടുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ മണ്ണിട്ടുനികത്തി സ്റ്റേഡിയം വരുമ്ബോള്‍ വീടുകളിലേക്ക് വെള്ളം കയറാനുള്ള സാധ്യത ചൂണ്ടിക്കാട്ടി തദ്ദേശ വാസികളുടെ എതിര്‍പ്പും ശക്തമാവുകയാണ്. ഇതെല്ലാം വള്ള്യാടിന് അനുഗ്രഹമാകുമെന്നാണ് പ്രദേശത്തെ കായികപ്രേമികളുടെ പ്രതീക്ഷ. വള്ള്യാടും മാടത്തിലും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം
0 Comments