ഉപതെരഞ്ഞെടുപ്പ്: എടക്കാട് 80.6% പോളിംഗ്


ഉപതെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ മൂന്നിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ എടക്കാട് നിയോജക മണ്ഡലത്തില്‍. 80.6 ശതമാനമാണ് ഇവിടത്തെ പോളിംഗ്. രാമന്തളി പഞ്ചായത്തിലെ ഏഴിമലയില്‍ 78.19 ഉം തലശ്ശേരി നഗരസഭയിലെ ടെമ്പിള്‍ വാര്‍ഡില്‍ 65.63 ശതമാനവും വോട്ട് രേഖപ്പെടുത്തി.