മഹാരാഷ്ട്രയില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കില്ല; ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച നടപടികള്‍ റദ്ദാക്കുമെന്ന്‍ ഉദ്ധവ് താക്കറെ
മുംബൈ: അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ മഹാരാഷ്ട്രയില്‍ നിര്‍മ്മിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനായി ഫഡ്‌നാവിസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിവച്ച നടപടികള്‍ റദ്ദാക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. നെറുല്‍ എന്ന സ്ഥലമാണ് ഫഡ്‌നാവിസിന്റെ ഗവണ്‍മെന്റ് നേരത്തെ തടവറ നിര്‍മിക്കാനുള്ള സ്ഥലമായി കണ്ടിരുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് താക്കറെ ഇത്തരം നിലപാടെടുത്തിരിക്കുന്നത്. ഒരിക്കലും സംസ്ഥാനത്ത് തടവറകള്‍ സമ്മതിക്കില്ലെന്നും താക്കറെ പറഞ്ഞു.
അതേസമയം അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ കര്‍ണാടകയിലും അസമിലും നിര്‍മ്മാണം പുരോഗമിക്കുകയാണ്. ബംഗളുരുവില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ അകലെ നിര്‍മ്മാണം പുരോമിക്കുന്ന തടങ്കല്‍ കേന്ദ്രം അടുത്ത മാസം ആദ്യം തുറക്കും. രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന ആഫ്രിക്കന്‍ വംശജര്‍ക്കും ബംാദേശ് പൗരന്‍മാര്‍ക്കുമുള്ള അഭയാര്‍ത്ഥി കേന്ദ്രമാണിതെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
0 Comments