ലൈഫ്: കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കും: മന്ത്രി എ സി മൊയ്‌തീൻ
ഡിസംബര്‍ 15 മുതല്‍ സംസ്ഥാന വ്യാപകമായി ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ഭവന പദ്ധതിയിലുള്‍പ്പെട്ട ഗുണഭോക്താക്കള്‍ നേരിടുന്ന ആവശ്യങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ പരിഹരിക്കുന്നതിനായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. റേഷന്‍ കാര്‍ഡ് തിരുത്തല്‍, ആധാര്‍ കാര്‍ഡ്, കുടിവെള്ള പൈപ്പ് കണക്ഷന്‍, വൈദ്യുതി തുടങ്ങിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നിരവധി ഓഫീസുകള്‍ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാക്കാനാണ് അദാലത്ത് നടത്തുന്നത്. നമുക്ക് നിസാരമെന്ന് തോന്നുന്ന പ്രശ്‌നങ്ങള്‍ അത് അനുഭവിക്കുന്നവര്‍ക്ക് വലിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ബ്ലോക്ക്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലും ജില്ലാ തലത്തിലും കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ രക്ഷാധികാരിയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായി അദാലത്തിന്റെ ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു.
0 Comments