കേരള ഗ്രാമീണ ബേങ്ക് കണിച്ചാർ ശാഖയിൽ  ഇന്ന് മുതൽ  ലോക്കർ സൗകര്യം ലഭ്യമാകും

കേരളാ ഗ്രാമീൺ ബേങ്കിന്റെ നവീകരിച്ച കണിച്ചാർ ശാഖയിൽ  ലോക്കർ സൗകര്യം ലഭ്യമാക്കുന്ന സംവിധാനം ഉദ്ഘാടനം നടത്തി. ഇതോടൊപ്പം  കേരളാ ഗ്രാമീൺ ബേങ്കിന്റെ വിവിധ ശാഖകളുടെ ആഭിമുഖ്യ
ത്തിൽ "കസ്റ്റമർ ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിച്ചു.

ചടങ്ങ്  റീജിയണൽ മാനേജർ അച്ചുതൻകുട്ടിയുടെ അദ്യക്ഷതയിൽ സ്റ്റാനി എടത്താഴെ (വൈസ്  പ്രസിഡണ്ട്, കണിച്ചാർ) ഉദ്ഘാടനം ചെയ്തു..
വായ്പാ വിശദീകരണം വിവിധ ബ്രാഞ്ചുകളുടെ ഇടപാടുകാരുമായി ;
 റീജിയണൽ ഓഫീസർ,  മുബഷീർ സംസാരിച്ചു. ജോൺ ടി. ജെ.(ചീഫ് മാനേജർ, കേരളാ ഗാമീൺ ബേങ്ക്, കേളകം, ) കണിച്ചാർ ശാഖ മാനേജർ മിഥുൻ മോഹൻ എന്നിവർ സംസാരിച്ചു.