ശബരിമല ദര്‍ശനം; ട്രാന്‍സ്ജെന്‍ഡര്‍ തീര്‍ത്ഥാടകരെ തടഞ്ഞതായി പരാതി



പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‍ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പമ്ബയില്‍ പൊലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് തടഞ്ഞത്. പൊലീസ് അകാരണമായാണ് തങ്ങളെ തടഞ്ഞതെന്ന് അവര്‍ വ്യക്തമാക്കി.

എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ മാത്രമാണ് തടഞ്ഞതെന്നാണ് പൊലീസ് നിലപാട്. രേഖകള്‍ പരിശോധിച്ച ശേഷം കടത്തിവിട്ടെന്നും പൊലീസ് വ്യക്തമാക്കി.

മണ്ഡല പൂജയോട് അനുബന്ധിച്ച്‌ കനത്ത സുരക്ഷ വലയത്തിലാണ് ശബരിമല. ഭക്ത ലക്ഷങ്ങള്‍ക്ക് ദര്‍ശന പുണ്യമേകി ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്നലെ നടന്നിരുന്നു.