കരനെൽകൃഷി: വിളവെടുപ്പ് നടത്തി

കൊട്ടിയൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പാൽചുരം പുതിയങ്ങാടിയിൽ പുലയൻ പറമ്പിൽ ജോബിയുടെ സ്ഥലത്ത് പുലരി ജെ.എൽ.ജി കുടുംബശ്രീക്കാരുടെ കരനെൽ കൃഷി വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രെസിഡന്റ് റോയി നമ്പുടാകം നടത്തി. ജോണി ആമക്കാട്ട് മുഖ്യാഥിയായി. മെമ്പർമാരായ മോളി മാടപ്പള്ളി, കൃഷി ഓഫീസർ, തൊഴിലുറപ്പ് സൂപ്പർവൈസർ റിജിലേഷ് മറ്റ് തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.