പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു





തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ച രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ KSRTC സർവീസുകൾ നടത്തുണ്ട്. അതേസമയം കാസർകോട് കെ എസ് ആർ ടി സി ബസുകൾ ഓടുന്നില്ല. കർണ്ണാടക സ്റ്റേറ്റ് ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നുറോളം പേരെ കരുതൽ തടങ്കലിലാക്കി.