താല്‍ക്കാലിക നിയമനം
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ പരിധിയിലെ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി എന്നിവിടങ്ങളില്‍ അവധി, ട്രാന്‍സ്ഫര്‍ തുടങ്ങിയവ മുഖേന ഉണ്ടാകുന്ന താല്‍ക്കാലിക  ഒഴിവുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ബി എച്ച് എം എസ് യോഗ്യതയുള്ളതും പി എസ് സി പരീക്ഷാ യോഗ്യതയുടെ അടിസ്ഥാന പ്രായപരിധിയില്‍ ഉള്‍പ്പെട്ടതുമായ ജില്ലയില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച ഡിസംബര്‍ ഒമ്പതിന് രാവിലെ ജില്ലാ മെഡിക്കല്‍ ഓഫീസി (ഹോമിയോ)ല്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം  ഹാജരാകണം. ഫോണ്‍: 0497 2711726.