യാത്രയയപ്പ് യോഗവും അനുമോദനവും നടത്തി.

പേരാവൂർ റേഞ്ചിൽ നിന്ന് മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസിലേക്ക് സ്ഥലം മാറിപ്പോകുന്ന എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന് പേരാവൂർ റേഞ്ച് ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യാത്രയയപ്പ് നൽകി. ദേശാഭിമാനി ഒഡീസിയ അക്ഷരമുറ്റം ക്വിസ് എൽപി വിഭാഗം മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സമ്മാനം നേടിയ മാനന്തവാടി ഗവ:യുപി സ്കൂൾ വിദ്യാർത്ഥിയും പേരാവൂർ റേഞ്ചിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശന്റെ മകനുമായ മാസ്റ്റർ ശിവദർശ് എം.ദിനേശിനെ ചടങ്ങിൽ ആദരിച്ചു.

കേരളാ സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കൗൺസിലറായ പ്രിവന്റീവ് ഓഫീസർ എം.ബി.സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ പേരാവൂർ സബ് ട്രഷറി ഓഫീസർ ടി.ബിജു മുഖ്യാതിഥിയായി. പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, പി.സി.ഷാജി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, വി.എൻ.സതീഷ്, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.കെ.അമൃത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷ്, മാസ്റ്റർ ശിവദർശ് എം.ദിനേശ് എന്നിവർ കൃതജ്ഞതാ ഭാഷണം നടത്തി.