സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ഇന്ന് പ്രകാശനം ചെയ്യും.

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയായ “കര്‍ത്താവിന്‍റെ നാമത്തില്‍” ഇന്ന് പ്രകാശനം ചെയ്യും. എറണാകുളം പ്രസ് ക്ലബ്ബിലാണ് പുസ്തക പ്രകാശനം. സാറാ ജോസഫ്, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിസ്റ്റര്‍ ലൂസി കളപ്പുരയുടെ സഭാ ജീവിതം വിവരിക്കുന്ന പുസ്തകത്തിലെ ഉള്ളടക്കം നേരത്തെ തന്നെ വിവാദമായിരുന്നു.