തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി. രാധാകൃഷ്ണനെ സ്ഥാനത്തുനിന്നും അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് നടപടി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ സമരം ശക്തമാക്കിയതിനു പിന്നാലെയാണ് രാധാകൃഷ്ണനെതിരെ പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്.
തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജനറല്‍ ബോഡി ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് തയ്യാറായിരുന്നില്ല. രാധാകൃഷ്ണന് ജോലി ചെയ്യുന്ന സ്ഥാപനം നേരത്തെ, ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാണിച്ചെന്നും സദാചാര പോലീസ് ചമഞ്ഞ് കുട്ടികളുടെ മുന്നില്‍വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.
0 Comments