ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത അംഗത്വമുള്ള തൊഴിലാളികളുടെ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള 2019-20 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.   2019-20 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ്/സെന്‍ട്രല്‍ സ്‌കൂളുകളില്‍ എട്ട്, ഒമ്പത്, 10 ക്ലാസുകളില്‍ പഠിച്ച് വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്കാണ് അര്‍ഹത.  പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 24 നകം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2705197.