ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന നീലവിപ്ലവം പദ്ധതിയില്‍ ഉള്‍പ്പെട്ട സീകേജ് ഫാമിങ്ങ് പദ്ധതിയുടെ നിര്‍വ്വഹണത്തിനായി  പ്രൊജക്ട് അസിസ്റ്റന്റിനെ   കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഫിഷറീസ് വിഷയങ്ങളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസമാണ് യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 18 ന് രാവിലെ 11 മണിക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍  നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം.  ഫോണ്‍: 0497 2731081