മാനന്തവാടി : നിടുംപൊയിൽ ചുരം റോഡിലെ പേര്യ ചന്ദനതോടിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം യാത്രികർക്ക് പരിക്ക്.
മാനന്തവാടി - നിടുംപൊയിൽ ചുരം റോഡിലെ പേര്യ ചന്ദനതോടിന് സമീപം കെ.എസ്.ആർ.ടി.സി ബസ്സും, ലോറിയും കൂട്ടിയിടിച്ച് മുപ്പതോളം യാത്രികർക്ക് പരിക്ക് .മാനന്തവാടിയിൽ നിന്നും പയ്യന്നൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സും, കണ്ണൂരിൽ നിന്ന് അമരാവതിയിലേക്കുള്ള ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
0 Comments