അപ്പവും അരവണയും ഇനി പമ്ബയില്‍ നിന്നും വാങ്ങാം; കൗണ്ടര്‍ തുറന്നു
ശബരിമല: സ്വാമി അയ്യപ്പന്റെ ദിവ്യപ്രസാദമായ അപ്പത്തേയും അരവണയേയും പമ്ബയിലേക്ക് മലയിറക്കി. സന്നിധാനത്ത് എത്താതെ തന്നെ ഇനി ആര്‍ക്കും എത്രവേണമെങ്കിലും വാങ്ങാം. പമ്ബ ഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് മൂന്ന് കൗണ്ടറുകളാണ് വില്‍പ്പനയ്ക്കായി തുറന്നത്. രണ്ട് കൗണ്ടറുകളില്‍ പണം നല്‍കിയും ഒരു കൗണ്ടറില്‍ കാര്‍ഡ് ഉപയോഗിച്ചും പ്രസാദം വാങ്ങാം. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുമെന്ന് ശബരിമല എക്സി. ഓഫീസര്‍ അറിയിച്ചു.
മലയിറങ്ങിയത് അമ്ബതിനായിരം ടിന് അരവണ കൂടുതല്‍ അപ്പവും അരവണയും വാങ്ങി മടങ്ങാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ക്ക് ഭാരമില്ലാതെ മലയിറങ്ങാനാവുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. കരുതല്‍ ശേഖരമായി അമ്ബതിനായിരം ടിന് അരവണയും അമ്ബതിനായിരം പായ്ക്കറ്റ് അപ്പവും വില്‍പ്പനയ്ക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന അയ്യപ്പന്മാര്ക്ക് അപ്പവും അരവണയും ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കും. സന്നിധാനത്ത് നിലവിലുള്ള കൗണ്ടറുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടില്ല. സന്നിധാനത്ത് ലഭിക്കുന്ന അതേ വിലയ്ക്കാണ് പമ്ബയിലും പ്രസാദം വില്‍ക്കുന്നത്. അപ്പം പായ്ക്കറ്റിന് 35 രൂപയും അരവണയ്ക്ക് 80 രൂപയുമാണ് വില. പത്ത് ടിന് അരവണയടങ്ങുന്ന പാക്കറ്റിന് 810 രൂപ.


0 Comments