സ്വര്‍ണ വിലയില്‍ നേരിയ കുറവ്



കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. പവന് 80 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ച പവന് 280 രൂപയുടെ കുറവുണ്ടായിരുന്നു.

28,040 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 3,505 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.