മുന്നൂറ് കിലോ നിരോധിത പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കാറില്‍ കടത്തുകയായിരുന്ന മുന്നൂറ് കിലോ നിരോധിത പുകയില ഉത്‌പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം സ്വദേശികളായ കൈപ്പുറത്ത് അബ്ദുള്‍റസാഖ് (48), മേക്കോസങ്ങര മുഹമ്മദ് സമീം (27) എന്നിവരാണ് എക്സൈസ് കണ്ണൂര്‍ ഇന്‍റലിജന്‍സ് ബ്യൂറോയും എക്സൈസ് കണ്ണൂര്‍ റേഞ്ചും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത്.
എക്സൈസ് ഉദ്യോഗസ്ഥര്‍ കൈനീട്ടി നിര്‍ത്താതെപോയ വാഹനം കിലോമീറ്ററോളം പിന്‍തുടര്‍ന്ന് വളപട്ടണം പാലത്തിന് സമീപത്തുനിന്നാണ് പിടികൂടിയത്.
മംഗലാപുരത്തുനിന്ന് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ വിതരണംചെയ്യുന്നതിന്നായി കൊണ്ടുവന്നതാണ് പുകയില ഉത്‌പന്നങ്ങളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിപണിയില്‍ ആറുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഇവ. കണ്ണൂര്‍ എക്സൈസ് ഐ.ബി. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ടി.സുധീര്‍, വി.കെ.വിനോദ്, എക്സൈസ് കണ്ണൂര്‍ റേഞ്ച് ഷാഡോ ടീം അംഗം കെ.സി.ഷിബു എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കണ്ണൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ സി.സി.ആനന്ദകുമാര്‍, കണ്ണൂര്‍ ഐ.ബി. ഇന്‍സ്പെക്ടര്‍ കെ.ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍നിസാര്‍, സി.വി.ദിലീപ്, സി.പി.ഷാജി, സി.ശശി, കെ.എം.ദീപക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഇ.സുജിത്ത്, പി.കെ.ദിനേശന്‍, പി.യേശുദാസന്‍, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.


0 Comments