മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള നീക്കം അപലപനീയം:മംഗലൂരുവിൽ മാധ്യമ പ്രവർത്തകരെ  കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തതിൽ  പ്രതിഷേധം





കേളകം:മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള കർണ്ണാടക പോലീസ്  നീക്കത്തെ കേളകം പ്രസ് ഫോറം ശക്തമായി അപലപിച്ചു.  മംഗലൂരുവിൽ കേരള  മാധ്യമ  പ്രവർത്തകരെ  കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രസ് ഫോറം ശക്തമായി  പ്രതിഷേധിച്ചു.മംഗലൂരുവിൽ  കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ ഉടൻ  വിട്ടയക്കുകയും, രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കുകയും  , കരിനിയമങ്ങൾ നീക്കം ചെയ്യുകയും വേണമെന്ന്  പ്രസ് ഫോറം  ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എം അബ്ദുൾ അസീസ്, സെക്രട്ടറി എം.ജെ റോബിൻ, ട്രഷറർ ജോയി ജോസഫ് , ഭാരവാഹികളായ അനീഷ് അഗസ്റ്റ്യൻ , സജീവ് നായർ, കെ.ജി യശോധരൻ, കെ പി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.