നൂറ്റാണ്ടിലെ കൗതുക കാഴ്ചയ്ക്ക് വേദിയൊരുക്കി ജിപ്സ് വിളക്കോട്
ഇരിട്ടി: നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന വലയ സൂര്യഗ്രഹണത്തിൻറെ കൗതുക കാഴ്ച കാണാൻ ഗ്ലോബൽ പബ്ലിക് സ്കൂൾ
അവസരമൊരുക്കി. രാവിലെ 8:30 മുതൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സൂര്യഗ്രഹണം കാണാനായി പ്രത്യേകം തയ്യാറാക്കിയ 150 ഗ്ലാസുകൾ സ്കൂളിൽ ലഭ്യമാക്കി. നൂറിൽപ്പരം വിദ്യാർഥികളും രക്ഷിതാക്കളും സമീപ പ്രദേശവാസികളും രാവിലെ തന്നെ സ്കൂളിൽ എത്തി ഗ്രഹണത്തിൻറെ കൗതുക കാഴ്ച ആസ്വദിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷാജി ആലുങ്കൽ ജോസഫ്, ജിപ്സ് ഡയറക്ടർ റഫീഖ് എ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ മുബശ്ശിർ ഹുദവി, അധ്യാപകരായ അനൂജ്, രഞ്ജു ബാബു, ഡോളി ജോസ്, സെലസ്, ദിവ്യാ ബാബു, ആഷ്‌ലി, വിനീത, ജെസ്‌ന, രജന, വിജി തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments