ചെറുകുന്ന് വെള്ളറങ്ങലില്‍ വാഹനാപകടം; മൂന്നുപേര്‍ക്ക് പരിക്ക്




ചെറുകുന്ന്: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ ചെറുകുന്ന് വെള്ളറങ്ങല്‍ ബദര്‍ മസ്ജിദിന്‌ സമീപം വാഹനാപകടം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

ചെറുവത്തൂരില്‍നിന്ന്‌ കണ്ണൂരിലേക്ക് പോവുകയായിരുന്നു കാര്‍ എടക്കാട്നിന്ന്‌ വയലപ്രയിലേക്ക് പോവുകയായിരുന്ന മറ്റൊരുകാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ചെറുവത്തൂര്‍ സ്വദേശി അഫ്സല്‍ (23), എടക്കാട് സ്വദേശികളായ ഫൗസിയ (42), അലി (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചെറുവത്തൂരില്‍നിന്ന് കണ്ണൂരിലേക്ക്‌ പോവുകയായിരുന്ന കാര്‍ റോഡ് മുറിച്ചുകടക്കുന്ന യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ നിയന്ത്രണംവിട്ട് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ചെറുകുന്ന് മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.