അഭിഭാഷകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി
തലശ്ശേരി: പൗരത്വനിയമ ഭേദഗതി ഭരണഘടനാവകാശങ്ങള്‍ തകര്‍ക്കുമെന്നാരോപിച്ച് ജില്ലാ കോടതിയിലെ അഭിഭാഷകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. ജില്ലാ കോടതിവളപ്പില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് തലശ്ശേരി പുതിയ ബസ്‌സ്റ്റാന്‍ഡില്‍ സമാപിച്ചു. വിവിധ അഭിഭാഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന്റെ സമാപനം ലോയേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ശശി ഉദ്ഘാടനംചെയ്തു. അഡ്വ. പി.വി.സൈനുദീന്‍ അധ്യക്ഷനായിരുന്നു. അഭിഭാഷകരായ കെ.സി.രഘു, കെ.അജിത്കുമാര്‍, കെ.വിശ്വന്‍, മേരി മാത്യു, ടി.ജഗദീഷ്, കെ.എ.ലത്തീഫ്, സി.വിനോദ്കുമാര്‍, ജി.പി.ഗോപാലകൃഷ്ണന്‍, നിഷാദ് എന്നിവര്‍ സംസാരിച്ചു.


0 Comments