പ്രതിഷേധ പ്രകടനം നടത്തി





ഇരിട്ടി:മംഗ്ലൂരില്‍ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുക, രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അനുവദിക്കുക ,രാജ്യത്ത് നടപ്പിലാക്കുന്ന കരിനിയമങ്ങള്‍ എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ഇരിട്ടിയില്‍ പ്രസ്സ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.  പ്രസിഡന്റ് സദാനന്ദന്‍ കുയിലൂര്‍, സെക്രട്ടറി ഉന്‍മേഷ് പായം, മനോഹരന്‍ കൈതപ്രം ,ബാബു പാലാട്ടി, കെ അബ്ദുല്ല, കെ സാദിഖ് ,സന്തോഷ് തുളസിമന്ദിരം, ഷിന്റോതോമസ് ,ഡാളമി, കെ സുമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.