ബഹുജന മാര്‍ച്ച് നടത്തി
കൊട്ടിയൂര്‍:വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷകസംഘം കൊട്ടിയൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ കണ്ടപനം ഫോറസ്റ്റ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. കര്‍ഷക സംഘം പേരാവൂര്‍ ഏരിയ പ്രസിഡണ്ട് കെ പി സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വട്ടപ്പാറ അധ്യക്ഷനായി. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. തങ്കപ്പന്‍ മാസ്റ്റര്‍, എം എസ് വാസുദേവന്‍, കെ കെ ശ്രീജിത്ത്,പഞ്ചായത്ത് അംഗങ്ങളായ എം.വി ചാക്കോ, ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍, ജോസ് തടത്തില്‍ എന്നിവര്‍ പങ്കെടുത്തു


0 Comments