വെങ്ങലോടിയില്‍ റോഡരികില്‍ കരിങ്കല്‍ കൂട്ടിയിട്ടത്‌ അപകട ഭീഷണി ഉയര്‍ത്തുന്നു



കൊട്ടിയൂര്‍: മലയോര ഹൈവേയില്‍ വെങ്ങലോടിക്ക്‌ സമീപം റോഡരികില്‍ കരിങ്കല്ലുകള്‍ കൂട്ടിയിട്ടത്‌ വാഹനയാത്രക്കാര്‍ക്ക്‌ അപകട ഭീഷണി ഉയര്‍ത്തുന്നു.ബാവലിപ്പുഴയുടെ അരിക്‌ കെട്ടാനായി റോഡരികില്‍ നിക്ഷേപിച്ച്‌ കല്ലുകളാണ്‌ വാഹനയാത്രക്കാര്‍ക്ക്‌ ഭീഷണി ഉയര്‍ത്തുന്നത്‌.
നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡില്‍ ഇരുവശങ്ങളും കൈയേറി നിരവധി നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ച്‌ വെയ്‌ക്കുന്നത്‌ മലയോര ഹൈവേയില്‍ കാണാനാകും.
ഇത്തരത്തില്‍ സൂക്ഷിച്ചു വെയ്‌ക്കുന്നത്‌ കാരണം രാത്രികാലങ്ങളില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാനുള്ള സാധ്യതയും കൂടുതലാണ്‌.റോഡിനിരുവശവും സാധന സാമഗ്രികള്‍ ഇറക്കി വയ്‌ക്കുന്നതിന്‌ യാതൊരു മാനദണ്ഡവും പാലിക്കപ്പെടാറില്ലെന്നാണ്‌ നാട്ടുകാര്‍ ആരോപിക്കുന്നത്‌.