മലയോര കർഷകസംരക്ഷണ സമതിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പുനത്ത് രാപകൽ സമരം ആരംഭിച്ചു.
.


കൊട്ടിയൂർ: കൊട്ടിയൂരിന്റെ സമര ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് രാപ്പകൽ സമരം ആരംഭിച്ചു.
മലയോര കർഷകസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വന്യമൃഗ ആക്രമത്തിനെതിരേയും, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതിനും, കാട്ടാനയുടെ ക്രൂരമായആക്രമത്തിനിരയായ വേലിക്കാകത്ത് മാത്യുവിന്റെ ചികിത്സ പൂർണ്ണമായും വനംവകുപ്പും, സർക്കാരും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും. വനം വകുപ്പ് പൂർണ്ണമായും കർഷകരേ അവഗണിക്കുകയും, അപമാനിക്കുകയും ചെയ്യുന്നതിനെതിരെയുമാണ് സമരം.  കണ്ടപ്പനംഫോറസ്റ്റ് ഓഫീസിനു മുമ്പിലാണ് സമരം അരംഭിച്ചത്. സണ്ണിജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ,   വൈസ് പ്രസിഡന്റ് റോയി നമ്പുടാകം, ഫാ വിൻസെന്റ് കളപ്പുര, ഫാ. ബാബു മാപ്പളശ്ശേരി, ജോയി തെക്കേമല, പി.സി രാമകൃഷ്ണണൻ, ജിൽസ് എം മേക്കൽ, റെജി കന്നുുകുഴി, ബാബു കുമ്പളക്കഴി, ജെയ്മോൻ കല്ലുപുരയ്ക്കകത്ത്, ജോജോ അറയ്ക്കൽ, മാത്യു പറമ്പൻ , തോമസ് ആമക്കാട്ട്, ബാലൻ ഇടമന, ബിന്ദുവാഹാനി, സണ്ണി വേലി ക്കകത്ത് , വൽസ ധനേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.