കണ്ണൂർ ഒടുവള്ളിതട്ട് ചുണ്ടക്കുന്നിൽ ഭക്ഷ്യവിഷബാധയേറ്റ്  കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.



ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20
ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറത്ത് നിന്നെത്തിച്ച നെയ്ച്ചോറും ചിക്കൻ കറിയും കഴിച്ചവർക്കാണ്  ഭക്ഷ്യവിഷബാധയേറ്റത്. 2 പേരുടെ നില ഗുരുതരമാണ്.