തിരുവനന്തപുരം: മാസം 1500 രൂപയില്‍ കൂടുതല്‍ വരുന്ന ഗാര്‍ഹിക വൈദ്യുതി ബില്ലുകള്‍ ഇനി ഒാണ്‍ലൈന്‍ മാര്‍ഗത്തില്‍ മാത്രമേ അടക്കാനാകൂ. ഇവ ബോര്‍ഡിെന്റ കാഷ് കൗണ്ടറുകളില്‍ സ്വീകരിക്കില്ല. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഇത് ബാധകമാണ്. ജനുവരി ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. രണ്ടുമാസത്തെ ബില്ലുകള്‍ 3000 രൂപക്ക് മുകളിലായാല്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍തന്നെ അടക്കണം. ഒാണ്‍ലൈന്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനാണ് പുതിയ നടപടിയെന്നാണ് ബോര്‍ഡ് വിശദീകരണം. എന്നാല്‍, കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയവും ജീവനക്കാരുടെ എണ്ണവും കുറക്കുകയാണ് ലക്ഷ്യം.
മാര്‍ച്ച് വരെ മൂന്നുമാസം താല്‍ക്കാലികമായി പണം കാഷ് കൗണ്ടറുകളില്‍ സ്വീകരിക്കുമെങ്കിലും ഡിജിറ്റല്‍ മാര്‍ഗത്തിലേക്ക് മാറാന്‍ ഉപദേശിക്കും. അതിനുശേഷം ഡിജിറ്റല്‍ മാര്‍ഗം തന്നെ ഉപയോഗിക്കേണ്ടിവരും. പുതിയ രീതിക്ക് വ്യാപക പ്രചാരണം നല്കാന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. 2000 രൂപയില്‍ കൂടുതല്‍ വരുന്ന പ്രതിമാസ ഗാര്‍ഹികേതര ബില്ലുകള്‍ അടയ്ക്കുന്നത് 2019 ജനുവരി മുതല്‍ ഡിജിറ്റലിലേക്ക് മാറ്റിയിരുന്നു. ജനങ്ങളുടെ കൈവശം ഡിജിറ്റല്‍ പേമെന്റ് മാര്‍ഗങ്ങള്‍ ലഭ്യമാണെന്നും പ്രയാസം നേരിടുന്നവര്‍ക്ക് അക്ഷയ സെന്ററുകള്‍ ഉപയോഗിക്കാമെന്നും ബോര്‍ഡിെന്റ ഉത്തരവില്‍ പറയുന്നു.
കാഷ് കൗണ്ടറുകളുടെ പ്രവര്‍ത്തനസമയം നേരത്തേ കുറച്ചിരുന്നു. 2018 സെപ്റ്റംബറില്‍ 11.27 ശതമാനം എല്‍.ടി ഉപേഭാക്താക്കളാണ് ഡിജിറ്റല്‍ മാര്‍ഗം ഉപയോഗിച്ചിരുന്നത്. 2019 സെപ്റ്റംബര്‍-ഒക്ടോബറില്‍ ഇത് 21.57 ശതമാനമായി. ഇത് വീണ്ടും ഉയര്‍ത്താനാണ് മാസം 1500 രൂപയില്‍ കൂടുതല്‍ ബില്ലുവരുന്ന ഉപഭോക്താക്കള്‍ക്കുകൂടി ഡിജിറ്റല്‍ മാര്‍ഗം നിര്‍ബന്ധമാക്കുന്നത്.


0 Comments