സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവര സമര്‍പ്പണം ഒാണ്‍ലൈനിലേക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവര സമര്‍പ്പണം ഒാണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനം. ആദ്യഘട്ടമായി സെക്രേട്ടറിയറ്റിെല മുഴുവന്‍ ജീവനക്കാര്‍ക്കും ഇൗ വര്‍ഷം തന്നെ പുതിയ രീതി നടപ്പാക്കും. തുടര്‍ന്ന്, മറ്റ് വകുപ്പുകളിലും വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം ഉത്തരവിറക്കി.
1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിെന്റ 37ാം വകുപ്പ് പ്രകാരം പാര്‍ട്ട്ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ ഒഴികെ എല്ലാ ജീവനക്കാരും എല്ലാവര്‍ഷവും ജനുവരി 15നകം പത്രിക സമര്‍പ്പിക്കണം. മുന്‍ വര്‍ഷാവസാനത്തില്‍ അവരുടെ കൈവശത്തിലോ അവര്‍ക്ക് ഏതെങ്കിലും അവകാശത്തിലോ ഉള്ള സ്ഥാവര ജംഗമ വസ്തുക്കളും മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വിവരമാണ് ഇതില്‍ ഉള്‍പ്പെടുത്തേണ്ടത്.
ജീവനക്കാര്‍ 2020 ജനുവരി ഒന്ന് മുതല്‍ 15 വരെയാണ് സ്വത്ത് വിവരം സംബന്ധിച്ച പത്രിക ഒാണ്‍ലൈനില്‍ സമര്‍പ്പിേക്കണ്ടത്. സ്പാര്‍ക്ക് വഴിയായിരിക്കും ഇത് നടപ്പാക്കുക. വൈബ്സൈറ്റായ www.spark.gov.in ല്‍ ഇതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. കടലാസ് വഴി പത്രിക സമര്‍പ്പണം ഒരു സാഹചര്യത്തിലും അനുവദിക്കില്ല.
ഒാരോ വിഭാഗം ജീവനക്കാര്‍ക്കും പത്രികാ സമര്‍പ്പണത്തിനായി അധികാരപ്പെടുത്തിയ വകുപ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. പൊതുഭരണ (എസ്.എസ്) വകുപ്പിനാണ് ഇത് നല്‍കേണ്ടത്. പെന്‍(പെര്‍മനന്റ് എംപ്ലോയീ നമ്ബര്‍) ഉപയോഗിച്ച് സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യാം. പാസ്േവഡിനും ലോഗിന്‍ ചെയ്യുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും പൊതുഭരണ കമ്ബ്യൂട്ടര്‍ സെല്ലിലെ 0471 2518741 എന്ന നമ്ബറില്‍ ബന്ധപ്പെടണം.


0 Comments