വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്
വയനാട് വെളളുണ്ട മംഗലശ്ശേരിയിലാണ് കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്. ഉണ്ടായത് കൽപ്പറ്റ - തലശ്ശേരി ബസ്സിന് നേരെയാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല, ആക്രമികളെ കണ്ടെത്തിയിട്ടില്ല .അതേസമയം കെഎസ്ആര്‍ടിസി വിവിധയിടങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്.
ഏന്നാൽ പുല്‍പ്പള്ളിയില്‍ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.മുന്‍കരുതലിന്റെ ഭാഗമായി നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.


0 Comments