പോണ്ടിച്ചേരി  കോഴി കുഞ്ഞുങ്ങൾക്കും വിലയിടിഞ്ഞു.



കേളകം: പോണ്ടിച്ചേരി  കോഴി കുഞ്ഞുങ്ങൾക്കും വിലയിടിഞ്ഞു. സാമ്പത്തിക പ്രതിസന്ധി മൂലം ആവശ്യക്കാർ കുറഞ്ഞതോടെ പോണ്ടിച്ചേരിയിൽ നിന്നും തമിഴ് നാട്ടുകാർ വിൽപനക്കെത്തിക്കുന്ന കോഴിക്കുഞ്ഞുങ്ങൾക്കും വിലയിടിഞ്ഞു. നൂറ് രൂപക്ക് എട്ട് മുതൽ പത്തെണ്ണം വരെ നൽകാൻ കച്ചവടക്കാർ തയ്യാർ.കേളകം ബീവറേജസ് ഡിപ്പോയുടെ മുൻവശത്ത് പാതയോരത്ത് വിൽപനക്കായി നിരത്തിലിറക്കിയ കോഴിക്കുഞ്ഞുങ്ങൾക്ക് കൊട്ടയിലെ ജീവിതത്തിൽ നിന്ന് മോചനമായില്ല. വിൽപന ഗണ്യമായി കുറഞ്ഞത് തിരിച്ചടിയായെന്ന് കച്ചവടക്കാരും പരിഭവം പകിട്ടു.