പേരാവൂര്‍: സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടത്തി.




പേരാവൂര്‍: സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം നടത്തി.ഹെഡ് മാസ്റ്റര്‍ ഒ.മാത്യു ഉദ്ഘാടനം ചെയ്തു. സ്‌കൂര്‍ മാനേജര്‍ ഫ.ഡോ.തോമസ് കൊച്ചു കരോട്ട് മുഖ്യ പ്രഭാഷണം നടത്തി.പി.റ്റി.എ.പ്രസിഡന്റ് എസ്തപ്പാന്‍ തട്ടില്‍, നേയ രാജു, ഡെല്‍ന എലിസബത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ സ്‌കൂര്‍ മാനേജര്‍ ഫ.ഡോ.തോമസ് കൊച്ചു കരോട്ടിന്റെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നൂറു കിലോ തൂക്കമുളള ഭീമന്‍ കേക്കും മുറിച്ചു.കരോള്‍ ഗാനം, സാന്താക്ലോസ് എന്നിവയും അരങ്ങേറി.