കുട്ടനാട്‌ ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പിലേക്ക്‌




കുട്ടനാട്‌> തോമസ്‌ ചാണ്ടി എംഎല്‍എയുടെ നിര്യാണത്തോടെ കുട്ടനാട്‌ ഉപതെരഞ്ഞെടുപ്പിലേക്ക്‌. ഈ നിയമസഭ നിലവില്‍ വന്നശേഷം ജില്ലയില്‍ ചെങ്ങന്നൂരിലും അരൂരിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ നടന്നു. അതിനുശേഷം നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാകും ഇത്‌. ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ്‌ നടത്തണം. അതിനാല്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്ബേ ഉപതെരഞ്ഞെടുപ്പു നടക്കും.

2006മുതല്‍ കുട്ടനാട്‌ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധീകരിച്ച തോമസ്‌ ചാണ്ടി 2006ലും 2011ലും കെ സി ജോസഫിനെയും 2016ല്‍ അഡ്വ. ജേക്കബ്‌ എബ്രഹാമിനെയുമാണ്‌ പരാജയപ്പെടുത്തിയത്‌. 4891 വോട്ടിനായിരുന്നു ജയം.

13 പഞ്ചായത്തുകളാണ്‌ മണ്ഡലത്തില്‍-- വീയപുരം, തകഴി, നെടുമുടി, കൈനകരി, രാമങ്കരി , കാവാലം , നീലംപേരൂര്‍, വെളിയനാട്‌, ചമ്ബക്കുളം, തലവടി, മുട്ടാര്‍, പുളിങ്കുന്ന്‌, എടത്വ. ഏഴു പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്‌ ഭരിക്കുന്നു. ഒരു പഞ്ചായത്തില്‍ എല്‍ഡിഎഫ്‌ പിന്തുണയോടെ യുഡിഎഫ്‌ വിമതനാണ്‌ പ്രസിഡന്റ്‌.ആകെ വോട്ടര്‍മാര്‍: 1,65,712. പുരുഷവോട്ടര്‍മാര്‍ 48.49 ശതമാനം. സ്‌ത്രീ വോട്ടര്‍മാര്‍ 51.51 ശതമാനം