കണ്ണൂരിലേക്ക് വരൂ..മിഴിവോടെ കാണാം, സൂര്യഗ്രഹണം
കണ്ണൂര്‍: 26-നുള്ള വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ശാസ്ത്രവിദ്യാര്‍ഥികളും ശാസ്ത്രജ്ഞരും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തും. ലൈബ്രറി കൗണ്‍സിലിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ 25 മുതല്‍ നടക്കുന്ന ക്യാമ്ബുകളില്‍ ഇവര്‍ പങ്കെടുക്കും. 25-ന് രാത്രി നക്ഷത്ര നിരീക്ഷണ ക്യാമ്ബുകളോടെ പരിപാടികള്‍ക്ക് തുടക്കംകുറിക്കും. ജില്ലയില്‍ നടക്കുന്ന ക്യാമ്ബുകളുടെ ഉദ്ഘാടനം കൂടാളിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. കളക്ടറേറ്റ് മൈതാനത്ത് മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഒത്തുചേരും.
ഗ്രഹണം ഇങ്ങനെ
* 26-ന് രാവിലെ എട്ട് മുതല്‍ 11 വരെയാണ് ജില്ലയിലെമ്ബാടും സൂര്യഗ്രഹണം ദൃശ്യമാകുക. * 9.24-ന് വലയ സൂര്യഗ്രഹണം തുടങ്ങും.
* 9.26-ന് ദൃശ്യമാകുന്ന പൂര്‍ണ വലയ സൂര്യഗ്രഹണം 9.28-ന് അവസാനിക്കും.
* 11.05-ന് സൂര്യഗ്രഹണം പൂര്‍ണമായും അവസാനിക്കും.


0 Comments