മുത്തങ്ങയില്‍ 24 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റില്‍ 24 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ബുധനാഴ്ച രാത്രി എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ കെ.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാരനായ മഹാരാഷ്ട്ര കോലാപുര്‍ കാര്‍വീര്‍ സ്വദേശി അര്‍ജുന്‍ മാണിക് (25) ആണ് സ്വര്‍ണവുമായി പിടിയിലായത്. 621.31 ഗ്രാം (77.663 പവന്‍) സ്വര്‍ണാഭരണങ്ങളാണ് കൈവശമുണ്ടായിരുന്നത്. മഹാരാഷ്ട്രയില്‍നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നു.
സ്വര്‍ണം വയനാട് ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. മജുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീം, പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ശശി, കെ.എം. സൈമണ്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. രഘു, അജേഷ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.


0 Comments