പൂനെയിലെ സൈനിക പരിശീലനത്തിനിടെ അപകടം; മരിച്ചവരില്‍ മലയാളിയും
പാലക്കാട്: പൂനെയില്‍ സൈനിക പരിശീലനത്തിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു മലയാളിയും. പാലക്കാട് കുത്തന്നൂര്‍ സ്വദേശി ഹവില്‍ദാര്‍ പി.കെ സഞ്ജീവന്‍(29) ആണ് മരിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ നായിക് വാഗ് മോഡേയാണ് മരിച്ച മറ്റൊരാള്‍. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക എഞ്ചിനിയറിങ് കോളജിലാണ് പരിശീലനത്തിനിടെ അപകടം സംഭവിച്ചത്.
ബൈയ്‌ലി പാലം നിര്‍മ്മിക്കുന്ന പരിശീലനിത്തിനിടെയാണ് അപകടം സംഭവിച്ചത്. രാവിലെ 11.45ഓടെയായിരുന്നു അപകടം. പാലത്തിന്റെ രണ്ടു പില്ലറുകള്‍ സൈനികരുടെ മുകളില്‍ പതിക്കുകയായിരുന്നു. അപകടത്തെക്കുറിച്ച് സൈനിക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


0 Comments