മമ്മൂട്ടിയുടെ ഭാര്യാമാതാവ് അന്തരിച്ചു


കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ നിര്യാതയായി. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മട്ടാഞ്ചേരി പായാട്ടുപറമ്ബില്‍ പി.എസ്.അബുവിന്റെ ഭാര്യയാണ്. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സുല്‍ഫത്ത്, റസിയ, സൗജത്ത്, അബ്ദുല്‍ അസീസ്. മറ്റു മരുമക്കള്‍: സലീം, സൈനുദീന്‍, ജമീസ്