ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; യുവതി പിടിയില്‍
കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ യുവതി പിടിയില്‍. പാനൂര്‍ സ്വദേശി ഷംന ബിജുവിനെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ ചാലക്കുടി, കോഴിക്കോട് സ്വദേശികളുടെ കുട്ടികളുടെ രണ്ട് പവനിലധികം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്.
ക്ഷേത്രത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തളിപ്പറമ്ബ് പൊലീസ് പാനൂര്‍ മേലെ ചെമ്ബാട് വാടകയ്ക്ക് താമസിക്കുന്ന ഷംന ബിജുവിനെ പിടികൂടിയത്. ഇവരില്‍ നിന്ന് മോഷണം പോയ സ്വര്‍ണാഭരണം കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


0 Comments