കൊട്ടിയൂർ:നീണ്ടുനോക്കിയിലുണ്ടായ തീപിടുത്തത്തിൽ കത്തി നശിച്ച തോംസൺ ഹാർഡ്‌വേഴ്‌സിന്റെ വ്യാപാര സ്ഥാപനം വീണ്ടും തുറന്ന് പ്രവർത്തനമാരംഭിച്ചു
.നീണ്ടുനോക്കി പള്ളി വികാരി ഫാ.ഷാജി മുളക്കുടിയാങ്കൽ വെഞ്ചരിപ്പ് കർമ്മവും ഉദ്ഘാടനവും നടത്തി.ടി.പി സ്റ്റോർ ഉടമ ടി.പി ഷാജിയുടെ ഉടമസ്ഥതയിലുള്ള കടയാണ് തോംസൺ ഹാർഡ്‌വേഴ്‌സ്.കഴിഞ്ഞ 37 വർഷത്തോളമായി നീണ്ടുനോക്കിയിൽ പ്രവർത്തിച്ചിരുന്ന കട കഴിഞ്ഞ നവംബർ അവസാനത്തോടെയാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്.50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉടമയ്ക്ക് സംഭവിച്ചത്.എന്നാൽ കട കത്തിച്ചതാണെന്ന് സിസിടിവിയുടെ ദൃശ്യം ഉണ്ടായിട്ടും സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല


0 Comments