കേളകം ചുരയ്ക്കാത്തടത്തിൽ കുര്യാച്ചൻ & റിബേക്ക മെമ്മോറിയൽ ചാരിറ്റ
ബിൾ ട്രസ്റ്റിന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.



കേളകം:കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ
പരിശുദ്ധ ദൈവമാതാവിന്റെ പുകഴ്ത്തപ്പെരുന്നാളിനോടനുബന്ധിച്ച് എല്ലാ വർഷവും നൽകിവരുന്ന ചുരയ്ക്കാത്തടത്തിൽ കുര്യാച്ചൻ & റിബേക്ക മെമ്മോറിയൽ ചാരിറ്റ
ബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ- ചികിത്സാ - വിവാഹ ധനസഹായത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചതായി ഭാരവാഹികൾ കേളകത്ത്
വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിദ്യാഭ്യാസ സഹായത്തിന് അവസാന പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും പഠിക്കുന്ന സ്ഥാപനത്തിന്റെ സാക്ഷ്യ
പത്രവും, കുടുംബത്തിന്റെ സാമ്പത്തിക നിലവാരം വ്യക്തമാക്കുന്ന രേഖ
കളും സഹിതം അപേക്ഷിക്കണം.

ചികിത്സാ സഹായത്തിന്, ഡോക്ടറുടെ സാക്ഷ്യപത്രം(4 മാസത്തി

നുള്ളിൽ ഉള്ളത്) ചികിത്സയുടെ രേഖകൾ ഒരു ഫോട്ടോയും സഹിതം
ജനുവരി 5  ന് മുമ്പ് വികാരി /ട്രസ്റ്റി, ചൂരയ്ക്കാത്തടത്തിൽ കുര്യാച്ചൻ &

റിബേക്ക ചാരിറ്റബിൾ ട്രസ്റ്റ് സെന്റ് ജോർജ്ജ് വലിയപള്ളി ,അടക്കാത്തോട് -റോഡ്,കേളകം
പി ഒ, 670674 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകളിൽ പൂർണ്ണ
വിലാസവും ഫോൺ നമ്പറും നിർബന്ധമായും ചേർത്തിരിക്കണം. അർഹരായവർക്ക് ജനുവരി പത്തിന്  പുകഴ്ച്ചപ്പെരുന്നാളിന്റെ സുപ്രധാന  ചടങ്ങിൽ ധനസഹായം വിതരണം നടത്തും. വാർത്താ സമ്മേളനത്തിൽ പള്ളി വികാരി ഫാ: ഷിബു ജോൺ , സി.ടി.ബെന്നി ചൂരക്കാത്തത്തിൽ ,എ.വി.തോമസ് തുടങ്ങിയവർ പങ്കെടുത്തു